പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് പ്രവര്‍ത്തനം

Friday 06 June 2025 12:12 AM IST
ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ലിജോ ജോണ്‍ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു

അളഗപ്പനഗർ: ത്യാഗരാജാർ പോളിടെക്‌നിക് കോളേജിലെ ഭൂമിത്രസേന ക്ലബ്ബ്, എൻ.സി.സി ബറ്റാലിയൻ യൂണിറ്റ്, എൻ.എസ്.എസ് യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. കോളേജിലെ ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ലിജോ ജോൺ ഫലവൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. 'നമ്മുടെ ഭൂമി നമ്മുടെ ഭാവി' എന്ന വിഷയത്തെ ആസ്പദമാക്കി മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഫാ. ബിജു ആലപ്പാട്ട് ക്ലാസ് നയിച്ചു. കോളേജ് പരിസരം പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ആക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. കോഡിനേറ്റേഴ്‌സായ ലിന്റോഷ് ജോൺ, കെ.ജെ.ജെൽസൺ, സി.വി.വിബിൻ എന്നിവർ നേതൃത്വം നൽകി.