തട്ടിപ്പിനെതിരെ സമരം

Friday 06 June 2025 12:14 AM IST

ഗുരുവായൂർ: കരുവന്നൂരിന്റെ പേരിൽ കരഞ്ഞിരുന്നവർ കേന്ദ്രത്തിന്റെ ആശിർവാദത്തോടെ രൂപീകരിച്ച സംഘങ്ങളുടെ പണാപഹരണത്തെ കുറിച്ച് മൗനം പാലിക്കുന്നത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾ ഖാദർ. ഫാം ഫെഡ് തട്ടിപ്പിനെതിരെ ഗുരുവായൂരിൽ സി.പി.എം സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂരിൽ 150 കോടി രൂപ നിക്ഷേപകർക്ക് തിരിച്ച് നൽകിയെന്നും 135 കോടി കുടിശ്ശിക പിരിച്ചെടുത്തുവെന്നും അബ്ദുൾ ഖാദർ പറഞ്ഞു. ചാവക്കാട് സർവീസ് സഹ. ബാങ്ക് പ്രസിഡന്റ് മാലിക്കുളം അബ്ബാസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.ടി.ശിവദാസൻ, ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ്, ചാവക്കാട് നഗരസഭ ചെയർമാൻ ഷീജ പ്രശാന്ത്, എം.ആർ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.