പരിസ്ഥിതി ദിനം ആചരിച്ചു
Friday 06 June 2025 12:19 AM IST
തൃശൂർ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ തൈകൾ നട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് എല്ലാവരും പരിസ്ഥിതി പ്രതിജ്ഞയെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടോബി തോമസ്, ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ, ജില്ലാ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ കെ.എം.സുബൈദ, ജില്ലാ പഞ്ചായത്ത് സൂപ്രണ്ടുമാർ, ജില്ലാ പഞ്ചായത്ത് ജീവനക്കാർ, ജില്ലാ സാക്ഷരതാ മിഷൻ ജീവനക്കാർ, ജില്ലാ ശുചിത്വം മിഷൻ, നെഹ്റു യുവകേന്ദ്ര തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.