ട്രംപിനെ പുകഴ്‌ത്തി ഷെഹ്‌ബാസ്
Friday 06 June 2025 6:53 AM IST
ഇസ്ലാമാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുകഴ്‌ത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാൻ സഹായിച്ചത് ട്രംപാണെന്ന് പറഞ്ഞ ഷെഹ്‌ബാസ്, ചർച്ചയ്‌ക്ക് യു.എസ് ഇടപെടണമെന്നും പറഞ്ഞു. ഇസ്ലാമാബാദിൽ യു.എസ് എംബസി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷെഹ്‌ബാസ്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കിയതോടെയാണ് ഷെഹ്‌ബാസിന്റെ പ്രസ്താവന. പ്രശ്ന പരിഹാരത്തിന് യു.എസിന്റെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.