ഗാസ വെടിനിറുത്തൽ പ്രമേയം വീറ്റോ ചെയ്ത് യു.എസ്

Friday 06 June 2025 6:53 AM IST

ന്യൂയോർക്ക്: ഗാസയിൽ 'നിരുപാധികവും ശാശ്വതവുമായ" വെടിനിറുത്തൽ ആവശ്യപ്പെടുന്ന യു.എൻ രക്ഷാ സിമിതിയിലെ കരട് പ്രമേയം വീറ്റോ ചെയ്ത് യു.എസ്. സമിതിയിലെ മറ്റ് 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണമെന്നും ഗാസയിലേക്ക് കൂടുതൽ സഹായങ്ങൾ എത്തിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം, പ്രമേയം വെടിനിറുത്തലിനായുള്ള നയതന്ത്ര ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതാണെന്ന് യു.എസ് അംബാസഡർ ഡൊറോത്തി ഷിയ പറഞ്ഞു. 'യു.എൻ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടില്ല. പ്രമേയം ഹമാസിനെ അപലപിക്കുന്നില്ല. ആയുധം ഉപേക്ഷിച്ച് ഗാസ വിടാൻ അവരോട് ആവശ്യപ്പെടുന്നില്ല. ഇത്തരം നടപടികളെ തങ്ങൾ പിന്തുണയ്ക്കില്ല " - ഡൊറോത്തി കൂട്ടിച്ചേർത്തു.