ഗ്രീൻ പാരീഷ് ആഹ്വാനം

Saturday 07 June 2025 12:32 AM IST

കോട്ടയം : പരിസ്ഥിതിദിനത്തിൽ 'ഗ്രീൻ പാരീഷ്' ആഹ്വാനവുമായി ഓർത്തഡോക്സ് സഭ. പള്ളികളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കണമെന്ന് സഭാദ്ധ്യാക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പറഞ്ഞു. പള്ളിയങ്കണത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ ഫലവൃക്ഷങ്ങളും, വിഷരഹിത പച്ചക്കറികളും വളർത്തണം. സൺഡേ സ്കൂൾ കുട്ടികളും, യുവജനങ്ങളും ചേർന്ന് ആശയം നടപ്പാക്കണം. മുതിർന്നവർ ഇക്കാര്യത്തിൽ കുട്ടികൾക്ക് മാർഗനിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.