എം.പി വീരേന്ദ്രകുമാർ സ്മൃതി വൃക്ഷം നട്ടു

Saturday 07 June 2025 12:33 AM IST

ചങ്ങനാശേരി : പരിസ്ഥിതി ദിനത്തിൽ രാഷ്ട്രീയ ജനതാദളിന്റെ നേതൃത്വത്തിൽ നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എം.പി വീരേന്ദ്രകുമാർ സ്മൃതി വൃക്ഷം നട്ടുപിടിപ്പിച്ചു. ചീരഞ്ചിറ ഗവ.യു.പി സ്‌കൂൾ വളപ്പിൽ ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ ഉദ്ഘാടനം ചെയ്തു. ബെന്നി സി ചീരംചിറ, ഫെബിൻ റ്റി.ജേക്കബ്, ജിജു കെ.തോമസ്, കെ.എസ് മാത്യൂസ്, കുര്യൻ ഇളംകാവിൽ, ജോസ് ആമ്പല്ലൂർ തുടങ്ങിയവർ പങ്കെടുത്തു. പെരുന്നയിൻ നടന്ന ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി സി.ചീരംചിറ നിർവഹിച്ചു.