സൗജന്യ നേത്ര  ചികിത്സ ക്യാമ്പ്

Saturday 07 June 2025 12:59 AM IST

പൈക : ലയൺസ് ക്ലബ് പൈക സെൻട്രലിന്റെയും, ഫാത്തിമ ഐ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. പാലാ എസ്.എച്ച്.ഒ പ്രിൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സാജൻ തൊടുക അദ്ധ്യക്ഷത വഹിച്ചു. ഫാ. മാത്യു വാഴയ്ക്കാപാറയിൽ മുഖ്യപ്രഭാഷണം നടത്തി. സോജൻ തൊടുക, ജോസ് തെക്കേൽ, ഡോ. ലിസ്‌ബെത്ത് മാത്തച്ചൻ നരിതൂക്കിൽ, അൽഫോൺസ് കുരിശുംമൂട്ടിൽ, ജോസുകുട്ടി ഞാവള്ളി, ജോണി പനച്ചിക്കൽ, അബ്രാഹം കോക്കാട്ട്, പ്രകാശ് പുറക്കുന്നേൽ, ജിജോ ചിലമ്പിക്കുന്നേൽ, വിൽസൺ പതിപ്പള്ളി, ഐവിൻ മീമ്പനാൽ, ഗോപകുമാർ മൂക്കിലിക്കാട്ട്, സന്തോഷ് നയന എന്നിവർ പ്രസംഗിച്ചു.