പെൻഷണേഴ്സ് യൂണിറ്റ് സമ്മേളനം
Saturday 07 June 2025 12:04 AM IST
വൈക്കം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ,നോർത്ത്, സൗത്ത് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണ സമ്മേളനം നടത്തി. രക്ഷാധികാരി എം.ജി.സോമനാഥ് ഉദ്ഘാടനം ചെയ്തു. ടൗൺ പ്രസിഡന്റ് എ. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി രക്ഷാധികാരി വിജയലക്ഷ്മി, ജില്ലാ വൈസ് പ്രസിഡന്റ് പി.ബി.മോഹനൻ, സംസ്ഥാന കൗൺസിലർ പി. വിജയകുമാർ, സൗത്ത് യൂണിറ്റ് പ്രസിഡന്റ് കെ.സി.ധനപാലൻ, നോർത്ത് യൂണിറ്റ് പ്രസിഡന്റ് കെ.പി. സുധാകരൻ, നോർത്ത് യൂണിറ്റ് സെക്രട്ടറി പ്രദീപ്കുമാർ, ടൗൺ സെക്രട്ടറി പി.ആർ. രാജു എന്നിവർ പ്രസംഗിച്ചു.