മോഷ്ടിച്ച വാഹനത്തിൽ കാമുകിയുമായി യാത്ര; യുവാവ് അറസ്റ്റിൽ

Friday 06 June 2025 5:05 PM IST

പത്തനംതിട്ട: മോഷ്ടിച്ച ഓട്ടൊയുമായി കാമുകിക്കൊപ്പം കടക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കുറ്റിപ്പുറം സ്വദേശി അനന്തകൃഷ്ണനാണ് അറസ്റ്റിലായത്. മലപ്പുറത്തെ കുറ്റിപ്പുറത്തു നിന്നും മോഷ്ടിച്ച ഓട്ടോയുമായാണ് പ്രതി കടന്നത്. ഓട്ടോയുമായി കാമുകിക്കൊപ്പം പത്തനംതിട്ടയിലൂടെ യാത്ര ചെയ്യവെ ജില്ലയിലെ മറ്റൊരു മോഷണശ്രമക്കേസിൽ അന്തകൃഷ്ണൻ പിടിയിലാവുകയായിരുന്നു.

മേയ് 28 ന് അനന്തകൃഷ്ണൻ ഓട്ടോറിക്ഷ മോഷ്ടിച്ചതായും മെയ് 30 ന് വാഴമുട്ടത്തെ സെന്റ് ബെഹനാൻ പള്ളിയിൽ ജനൽച്ചില്ല് തകർത്ത് അതിക്രമിച്ചു കയറാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞത്. ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്ന വയലിനടുത്ത് ഇയാളെ കണ്ടതായി നാട്ടുകാ‌‌ർ പറഞ്ഞു.

പ്രതി ഓട്ടോറിക്ഷയിൽ ഡീസൽ നിറച്ച് പണം നൽകാതെ രക്ഷപ്പെട്ട കേസിലും കുറ്രക്കാരനാണെന്ന് കണ്ടെത്തി. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നിലധികം കേസുകളിൽ പ്രതി ഒരാളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്.