ഡിവിഷൻ സമ്മേളനം
Saturday 07 June 2025 12:32 AM IST
വൈക്കം : കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ഡിവിഷൻ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.സെയ്ഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് എൻ.വി.ജോഷി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ.അരവിന്ദാക്ഷൻ നായർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് പി.ആർ.സജി, എം.എം.മനോജ്, എം.എസ്.ജയകുമാർ എന്നിവർ പ്രസംഗിച്ചു. ഡിവിഷൻ സെക്രട്ടറി ജി.ജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവിഷൻ വൈസ് പ്രസിഡന്റ് എ.പി.പ്രകാശൻ സ്വാഗതവും, വൈസ് പ്രസിഡന്റ് വി.എൻ.ഓമന നന്ദിയും പറഞ്ഞു.