വൈറലായി സൂര്യയുടെ പുതിയ ലുക്ക്

Saturday 07 June 2025 6:49 AM IST

സൂര്യ 46 ജൂൺ 9ന് ആരംഭിക്കും

മീശയും താടിയും ട്രിം ചെയ്ത് നടൻ സൂര്യ. ചാര നിറം ഷർട്ടും കറുപ്പു നിറം പാന്റും ആണ് വേഷം. 'ഗജിനിയിലെ സഞ്ജയ് രാമസ്വാമി തിരിച്ചുവന്നു എന്ന് ആരാധകരുടെ കമന്റ്. വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46 എന്ന ചിത്രത്തിലേതാണ് ലുക്ക് . കഴിഞ്ഞ ദിവസം വെങ്കി അട്‌ലൂരിയോടൊപ്പം പളനി മുരുക ക്ഷേത്രത്തിൽ സൂര്യ ദർശനം നടത്തുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഈ ചിത്രത്തിലും ക്ളീൻ ഷേവിലാണ് താരം. ജൂൺ 9ന് സൂര്യ 46 ചിത്രീകരണം ആരംഭിക്കും. മമിത ബൈജു ആണ് നായിക. രവീണ ടണ്ടൻ പ്രധാന വേഷത്തിൽ എത്തുന്നു. ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു.