നസ്ലൻ- കല്യാണി ചിത്രം ടൈറ്റിൽ ഇന്ന്
കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒന്നിലധികം ഭാഗങ്ങളിൽ ഒരുങ്ങുന്ന സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം ആണ് . ചിത്രത്തിന്റെ ലോഗോ പുറത്ത്. മലയാളത്തിൽ ആദ്യമായി ആണ് ഒരു ചിത്രത്തിന്റെ ലോഗോ റിലീസ് ചെയ്യുന്നത്. "They Live Among Us" (അവർ നമ്മുടെ ഇടയിൽ ജീവിക്കുന്നു) എന്ന ടാഗ് ലൈനോടെയാണ് ലോഗോ. ചില രഹസ്യങ്ങളും ദുരൂഹതകളും മലയാളി പ്രേക്ഷകർ ഇന്നോളം കാണാത്ത ഒരു കഥാ പശ്ചാത്തലവും ചിത്രത്തിൽ ഒളിഞ്ഞിരിക്കുന്നു എന്ന തോന്നലാണ് ലോഗോ റിലീസ് ചെയ്യുന്ന വീഡിയോയും പശ്ചാത്തല സംഗീതവും സമ്മാനിക്കുന്നത്. ടൈറ്റിൽ പ്രഖ്യാപനം ഇന്ന് ഉണ്ടാകും.ചിത്രത്തിനായി മാർഷ്യൽ ആർട്സ് പരിശീലിക്കുന്ന കല്യാണിയുടെ ചിത്രങ്ങൾ കുറച്ചു നാളുകൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു.ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രഹണം -നിമിഷ് രവി, എഡിറ്റർ - ചമൻ ചാക്കോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ.