ബെൻസിൽ നിവിൻ പോളിയുടെ നായിക മഡോണ
പ്രേമത്തിനു ശേഷം ഇരുവരും
പ്രേമം എന്ന ബ്ളോക് ബസ്റ്റർചിത്രം 10 വർഷം പിന്നിടുമ്പോൾ നിവിൻ പോളിയുടെ നായികയായി മഡോണ സെബാസ്റ്റ്യൻ എത്തുന്നു. രാഘവ ലോറൻസ് നായകനാവുന്ന ബെൻസ് എന്ന ചിത്രത്തിലൂടെയാണ് നിവിനും മഡോണയും ഒരുമിക്കുന്നത്. പ്രേമത്തിന്റെ ക്ളൈമാക്സിൽ നിവിന്റെ ജോർജിന്റെ ജീവിതസഖിയാവുന്നത് മഡോണയുടെ സെലിൻ ആയിരുന്നു.മഡോണയുടെ അരങ്ങേറ്റ ചിത്രമാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. നിവിൻ പോളി വാൾട്ടർ എന്ന പ്രതിനായകനായാണ് ബെൻസിൽ എത്തുന്നത്. വാൾട്ടറായി നിവിൻ പ്രത്യക്ഷപ്പെടുന്നതിന്റെ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ബെൻസ് എന്ന ടൈറ്രിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഘവ ലോറൻസ് ആണ്, ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിൽ പുറക്കിഫങ്ങിയ ബെൻസ്ഭാ ഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്നു. ലോകേഷ് കനകരാജ് ആണ് തിരക്കഥയും സംഭാഷണവും.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോയിൽ മഡോണ അഭിനയിച്ചിരുന്നു. മലയാളി താരം സംയുക്തയും ബെൻസിൽ അഭിനയിക്കുന്നുണ്ട്. സായ് അദ്യങ്കർ സംഗീതം ഒരുക്കുന്നു.
പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം ,ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജഗദീഷ് പളനി സ്വാമിയുടെ ദ റൂട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം.
ഗൗതം ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.ഫിലോമിൻ രാജ് എഡിറ്റിംഗും ജാക്കി കലാസംവിധാനവും നിർവഹിക്കുന്നു. സംഘട്ടനം ഒരുക്കുന്നത് അനൽ അരശ് .