മാല അണിഞ്ഞ് രവി മോഹനും കെനിഷയും, വിവാഹിതരായോ എന്ന് ആരാധകർ
Saturday 07 June 2025 6:00 AM IST
മാല അണിഞ്ഞു ക്ഷേത്രത്തിനു മുൻപിൽ നടൻ രവിമോഹനും സുഹൃത്തും ഗായികയുമായ കെനിഷ ഫ്രാൻസിസും. ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്നു ആരാധകർ. കുടുംബജീവിതത്തിലെ പ്രശ്നത്തെ തുടർന്ന് രവി മോഹനുമായി ഉയർന്നുകേട്ട പേരാണ് കെനിഷ ഫ്രാൻസിസിന്റെ.
രവിമോഹന്റെ ഭാര്യ ആർതി ഉയർത്തിയ വിവാദങ്ങൾ എല്ലാം കെനിഷയുടെ നേരേയായിരുന്നു. അതേസമയം നിർമ്മാണരംഗത്തേക്ക് രവി മോഹൻ പ്രവേശിച്ചു. രവി മോഹൻ സ്റ്രുഡിയോ എന്നാണ് നിർമ്മാണ കമ്പനിയുടെ പേര്. ഉടൻതന്നെ കമ്പനിയുടെ ബാനറിൽ സിനിമ വരുമെന്നാണ് വിവരം. തനിക്ക് സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് രവി മോഹൻ മുൻപ് പറഞ്ഞിരുന്നു. യോഗിബാബുവിനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുങ്ങുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. രവിമോഹൻ സ്റ്റുഡിയോയുടെ ആദ്യ ചിത്രം ഇതായിരിക്കുമെന്നാണ് കരുതുന്നത്.