ഈ കാര്യത്തിൽ താനൊരു മടിച്ചിയാണെന്ന് അഹാന, അത് ശരിവച്ച് നിമിഷും
'ഞാൻ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അഹാന കൃഷ്ണ. നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറിന്റെ മകളായ അഹാന സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ നടി പങ്കുവച്ച ചിത്രങ്ങളാണ് വെെറലാകുന്നത്. കോവളത്ത് നിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്.
'ഫോട്ടോ സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്ന കാര്യത്തിൽ ഞാനൊരു മടിച്ചിയാണ്. നേരെ ഗ്യാലറിയിലേക്ക് പോയി ഒരു ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യും. അതാണ് എന്റെ രീതി',- അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഈ ചിത്രങ്ങൾ എടുത്തത് സുഹൃത്ത് നിമിഷ് രവിയാണെന്നും അഹാന പറയുന്നു.
പക്ഷേ അതിന്റെ ക്രഡിറ്റ് കൊടുക്കുന്നത് താൽപര്യമില്ലാത്ത കാര്യമാണെന്നും നടി കുറിച്ചു. പിന്നാലെ പോസ്റ്റിന് കമന്റുമായി നിമിഷും രംഗത്തെത്തി. ശരിയാണ് എന്നായിരുന്നു നിമിഷിന്റെ കമന്റ്. 'നീ പോടാ സ്‌കിബിഡി' എന്നാണ് അതിന് അഹാന മറുപടി നൽകിയത്.
സ്റ്റീവ് ലോപ്പസിന് ശേഷം അൽത്താഫ് സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടൊവീനോ ചിത്രം ലൂക്ക, പതിനെട്ടാം പടി എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടു. ഷൈൻ ടോം ചാക്കോ നായകനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്ത അടിയാണ് ഏറ്റവും ഒടുവിൽ അഹാനയുടേതായി റിലീസ് ചെയ്തത്. നാൻസി റാണിയാണ് നടിയുടെ പുതിയ റിലീസ് ചെയ്യാൻ പോകുന്ന ചിത്രം.