എസ്.യു.ടി ആശുപത്രി
Saturday 07 June 2025 2:02 AM IST
തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ്.യു.ടി ആശുപത്രി പട്ടം സംഘടിപ്പിച്ച 'സുഗതവനം' പദ്ധതിയുടെ തുടർച്ച നടപ്പാക്കി.കഴിഞ്ഞവർഷം ആരംഭിച്ച 'സുഗതനക്ഷത്ര ഉദ്യാനം' പദ്ധതിയുടെ തുടർച്ചയായി ഇത്തവണ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശുപത്രിയുടെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കേണൽ രാജീവ് മണ്ണാളി വൃക്ഷത്തൈ നട്ടുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.മെഡിക്കൽ സൂപ്രണ്ട് ഡോ.രാജശേഖരൻ നായർ,ചീഫ് ലെയ്സൺ ഓഫീസർ രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.