ഷറഫുദീന്റെ നായിക കല്യാണി പണിക്കർ
ബിന്ദു പണിക്കരുടെ മകളുടെ അഭിനയ അരങ്ങേറ്റം
ചിത്രീകരണം ഇന്ന് ഏറ്റുമാനൂരിൽ ആരംഭിക്കും
ഷറഫുദീൻ നായകനായി വിഷ്‌ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായിക. കല്യാണിയുടെ അരങ്ങേറ്റ ചിത്രം ആണ്. ലണ്ടനിലെ പ്രശസ്തമായ ലെ കോർഡൻ ബ്യൂ കോളേജിൽ നിന്ന് ഫ്രഞ്ച് പാചക കലയിൽ ബിരുദം നേടിയ കല്യാണിക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് ഏറ്റുമാനൂരിൽ നടക്കും. ജഗദീഷ്, അസീസ് നെടുമങ്ങാട് എന്നിവരാണ് മറ്റു താരങ്ങൾ. ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് രചന. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിക്കുന്നു. നേരം, പ്രേമം, കിസ്‌മത്, ഗോൾഡ്, പടക്കളം എന്നീ ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച രാജേഷ് മുരുകേശൻ ആണ് സംഗീതം .പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. എഡിറ്റർ: ക്രിസ്റ്റി സെബാസ്റ്റ്യൻ, കലാസംവിധാനം: ഔസേപ്പ് ജോൺ, വസ്ത്രാലങ്കാരം : ദിവ്യ ജോർജ്, മേക്കപ്പ് : ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അഖിൽ സി. തിലകൻ.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. അജിത്ത് വിനായക ഫിലിംസിന്രെ ബാനറിൽ നിർമ്മിക്കുന്ന പന്ത്രണ്ടാമത് ചിത്രമാണ് . കോ പ്രൊഡ്യൂസേഴ്സ് ശാന്തകുമാർ, മാളവിക, പി.ആർ.ഒ : എ.എസ്. ദിനേശ് .