കോക്‌ടെയിൽ 2 ഷാഹിദിനും കൃതിയ്ക്കും ഒപ്പം രശ്‌മികയും
ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഹോമി അഡജാനി സംവിധാനം ചെയ്യുന്ന കോക്ടെയിൽ 2 ൽ രശ്മിക മന്ദാനയും. അടുത്ത വർഷം ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ഇന്ത്യയിലും യൂറോപ്പിലുമായി ചിത്രീകരിക്കുന്ന കോക് ടെയിൽ 2, 2027ൽ തിയേറ്ററിൽ എത്തും. തേരി ബാത്തോൺ മേം ഐസ ഉൽജിയ എന്ന ചിത്രത്തിൽ ഷാഹിദ് കപൂറിന്റെയും കൃതി സനോണിന്റെയും കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തതാണ്. വിശാൽഭരദ്വാജിന്റെ അർജുൻ ഉസ്‌താര ഷാഹിദ്‌കപൂറിനും ധനുഷിന്റെ നായികയായി അഭിനയിക്കുന്ന തേരേ ഇഷ്‌ക് മേ കൃതി സനോണിനും പൂർത്തിയാക്കണം. ആയുഷ്‌മാൻ ഖുറാനയ്ക്കൊപ്പം അഭിനയിക്കുന്ന തമ രശ്മികയ്ക്കും പൂർത്തിയാക്കേണ്ടതുണ്ട്.
സെയ്‌ഫ് അലിഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ പ്രധാന വേഷത്തിൽ എത്തി 2013ൽ റിലീസ് ചെയ്ത കോക്ടെയിൽ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ത്രികോണ പ്രണയകഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.