വനിത വിജയകുമാറിന്റെ നിറവയറിൽ ചുംബിച്ച് റോബർട്ട്
എല്ലാം സിനിമയുടെ പ്രചാരണത്തിന്
സമൂഹമാദ്ധ്യമത്തിൽ തെന്നിന്ത്യൻ താരം വനിത വിജയകുമാർ പങ്കുവച്ച ബേബി ഷവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ. ഈ മാസം പ്രസവം എന്നും കുറിച്ചിട്ടുണ്ട്. വനിതയുടെ മുൻ കാമുകനും ഡാൻസ് കോറിയോഗ്രാഫറുമായ റോബർട്ടിനെയും ചിത്രങ്ങളിൽ കാണാം. വനിതയുടെ നിറവയറിൽ റോബർട് ചുംബിക്കുന്ന ചിത്രങ്ങൾ വൈറലാണ്. സ്വന്തം യൂട്യൂബ് ചാനലിൽ 10 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട് വനിതയ്ക്ക് . ബേബി ഷവർ ചിത്രങ്ങൾ കണ്ട ഇവർ അമ്പരന്നു. ഇരുവരും വിവാഹിതരാണോ? വനിതയ്ക്ക് വീണ്ടും കുഞ്ഞു പിറക്കാൻ പോവുകയാണോ എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ നിറഞ്ഞത്. എന്നാൽ അത് യഥാർത്ഥത്തിൽ ബേബി ഷവർ ഫോട്ടോ ഷൂട്ട് അല്ലെന്നും ഇരുവരുടെയും പുതിയ സിനിമയ്ക്കുവേണ്ടി പകർത്തിയ ചിത്രങ്ങളായിരുന്നുവെന്നും അറിവായി. സിനിമയുടെ പുതിയ പോസ്റ്ററും ഇരുവരും പങ്കുവച്ചു. മിസിസ് ആൻഡ് മിസ്റ്റർ എന്ന സിനിമയാണ് ഇരുവരും അഭിനയിച്ച് റിലീസിന് ഒരുങ്ങുന്നത്. വനിത വിജയകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കിരൺ, ഷക്കീല , അംബിക തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. വനിതയുടെ സുഹൃത്താണ് സിനിമ നിർമ്മിക്കുന്നത്.