സഹകരണ പെൻഷൻ വിവരങ്ങൾ നൽകാൻ സാധിക്കാത്തവർക്കായി  വീണ്ടും സിറ്റിംഗ്

Saturday 07 June 2025 12:21 AM IST

കോട്ടയം: സഹകരണ പെൻഷൻകാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി പെൻഷൻ ബോർഡ് നടത്തിയ സിറ്റിംഗിൽ വിവരങ്ങൾ നൽകാൻ സാധിക്കാത്ത സഹകരണ സ്ഥാപനങ്ങൾക്കും പെൻഷൻകാർക്കും 11 മുതൽ 26 വരെ വിവിധ ജില്ലകളിൽ വീണ്ടും സിറ്റിംഗ് നടത്തും. ജൂൺ 20 ന് കേരളാ ബാങ്ക് ഹാളിലാണ് കോട്ടയത്തെ സിറ്റിംഗ്. പെൻഷൻ ബോർഡ് തയാറാക്കിയ പ്രൊഫോമയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പും ഉൾപ്പെടുത്തിയാണ് രേഖകൾ നൽകേണ്ടത്. പെൻഷൻകാർ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകൾ ശേഖരിക്കുകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസർ/കേരളാ ബാങ്ക് മാനേജർ/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകൾ സിറ്റിംഗ് കേന്ദ്രത്തിൽ എത്തിക്കണമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ/സെക്രട്ടറി അറിയിച്ചു.