ബി.എം.എസ് പ്രതിഷേധ മാർച്ച്                

Friday 06 June 2025 8:41 PM IST

കാഞ്ഞങ്ങാട്: പഴയ ബസ് സ്റ്റാൻഡ് യാർഡ് കോൺക്രീറ്റ് ചെയ്തു ബസുകൾക്ക് തുറന്നുകൊടുക്കുന്നതിൽ നഗരസഭയുടെ കെടുകാര്യസ്ഥതയിൽ ബി.എം.എസ് ഹോസ്ദുർഗ് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സമിതി അംഗം വി.ബി.സത്യനാഥ് ധർണ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരൻ ചെമ്പിലോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.വി.ബാബു, ഉപാദ്ധ്യക്ഷൻ ഭരതൻ കല്യാൺറോഡ്, ജോയിന്റ് സെക്രട്ടറിമാരായ സുനിൽ വാഴക്കോട്, പ്രദീപ് കേളോത്ത്, മണി വാഴക്കോട് എന്നിവർ സംസാരിച്ചു. പുതിയ കോട്ടയിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് സുധീഷ് മുത്തപ്പൻ തറ, സുനിൽ ശിവജിനഗർ, ഗിരീഷ് കാട്ടുകുളങ്ങര, ബാലകൃഷ്ണൻ സൂര്യോദയം, കുഞ്ഞിരാമൻ കാട്ടുകുളങ്ങര, രാകേഷ്, തങ്കമണി പുതിയകണ്ടം, വാസന്തി പുതിയകണ്ടം, മനോജ് കല്യാണം, ഗോപാലകൃഷ്ണൻ, ശാന്തി ചെമ്മട്ടം വയൽ എന്നിവർ നേതൃത്വം നൽകി. കുഞ്ഞികൃഷ്ണൻ പുല്ലൂർ സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.