ബിരുദപഠനത്തിന് അവസരം

Friday 06 June 2025 8:43 PM IST

കണ്ണൂർ:സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ പ്ളസ് ടു സയൻസ്‌ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് ബിരുദപഠനത്തിന് അവസരം. 2025-26 അദ്ധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല ഫിസിക്സ്,​കെമിസ്ട്രി പഠനവകുപ്പുകൾ സംയുക്തമായി ഒരുക്കുന്ന 5 വർഷ ഇന്റർഗ്രേറ്റഡ് ഫിസിക്കൽ സയൻസ് പ്രോഗ്രാം വഴി വിദ്യാർത്ഥികൾക്കു നൂതന ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകൾ പഠിക്കാം. മൂന്നു വർഷം കഴിഞ്ഞാൽ ഫിസിക്സ്/കെമിസ്ട്രി ബിരുദ പഠനം പൂർത്തിയാക്കി ബി.എസ്.സി സർട്ടിഫിക്കറ്റ് നേടാം. തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം എം.എസ്.സി ബിരുദം (ഫിസിക്സ്/കെമിസ്ട്രി) നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്. പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2 സയൻസ് (കുറഞ്ഞത് 50ശതമാനം മാർക്ക്). ഫോൺ: 9447649820, 04972806401.