പഠനോപകരണ വിതരണം
കാസർകോട്: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ സംഘടനയായ കെ.കെ.ശ്രീനിവാസൻ സ്മാരക കൈത്താങ്ങ് ഇത്തിരി സ്നേഹം പദ്ധതിയിലൂടെ ജി.എച്ച്.എസ്.എസ് കല്യോട്ട് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടി പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം രതീഷ് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.ബാബുരാജ്, ബി.പി പ്രദീപ് കുമാർ, സ്റ്റാഫ് അസോസിയേഷൻ ഭാരവാഹികളായ വിനോദ് എരവിൽ, കെ.വി വേണുഗോപാലൻ, കെ.വി.രമേശ്, കെ.എൻ.മായ, വിനോദ്കുമാർ അരമന, പ്രദീപ് പുറവങ്കര, എം.വി.സുരേന്ദ്രൻ, പി.വി.ജിനൻ, മുജീബ് റഹ്മാൻ, കെ.സമീർ, ശിവാനന്ദൻ, സുധീഷ് ആയം പാറ, എം.ശ്രീജേഷ്, പി.ടി.എ പ്രസിഡന്റ് ടി.പുരുഷോത്തമൻ, പ്രധാനാദ്ധ്യാപിക എം.കെ.ചിത്ര, പ്രിയങ്ക വേണുനാഥൻ, ശുഭശ്രീ എന്നിവർ സംസാരിച്ചു.