ഈദ് സൗഹൃദ സംഗമം നാളെ
Friday 06 June 2025 8:51 PM IST
കണ്ണൂർ: ജില്ലാ കെ.എൻ.എം മർകസുദ്ദഅവ , എം.ജി.എം സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമവും സി.ഐ.ഇ.ആർ മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടിയും നാളെ വൈകുന്നേരം നാലരക്ക് താണ എം.ഐ.എസ് നോളജ് സെന്ററിൽ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ.പി. ഇന്ദിര ഉദ്ഘാടനം ചെയ്യും.കെ.എൻ.എം മർകസുദ്ദ അവ ജില്ലാ ട്രഷറർ ഡോ.ഇസ്മയിൽ കരിയാട് അദ്ധ്യക്ഷത വഹിക്കും.കണ്ണൂർ രൂപത വികാരി ജനറൽ ഡോ.ക്ലാരൻസ് പാലിയത്ത്, കണ്ണൂർ ചിന്മയ മിഷൻ സേവക് പ്രതിനിധി മോഹനൻ മാസ്റ്റർ, കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീൻ പാലക്കോട്, എം.ജി.എം ജില്ലാ പ്രസിഡന്റ് കെ.ശബീന എന്നിവർ പങ്കെടുക്കും. ഖുർആൻ ലേണിംഗ് സ്‌കൂൾ പഠിതാക്കൾക്കുള്ള അവാർഡ് വിതരണം ഐ.എസ്.എം ജില്ലാ പ്രസിഡന്റ് റാഫി പേരാമ്പ്ര നിർവ്വഹിക്കും. നജ റഷാദ സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമുണ്ടാകും.