അലോസ കനിവിന്റ് കരം ഉദ്ഘാടനം നാളെ
Saturday 07 June 2025 12:00 AM IST
തൃശൂർ: ചാരിറ്റബിൾ ട്രസ്റ്റായി രജിസ്റ്റർ ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി സംഘടനയായ അലോസ. ' അലോസ കനിവിന്റെ കരം ' പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 5.30ന് ഇൻഡോർ സ്റ്റേഡിയത്തിൽ ഫാ. ഡേവിസ് ചിറമ്മൽ നിർവഹിക്കും. നിക്‌സൺ.സി.റാഫേൽ അദ്ധ്യക്ഷത വഹിക്കും. ബ്രഹ്മകുളത്ത് തെക്കത്ത് ജെയിംസ് മാത്യു, ടി. വർഗീസ് ജോസ്, ഗ്ലോബൽ അവാർഡ് ജേതാവ് മനോജ് ജോർജ് എന്നിവരെ ആദരിക്കും. പി.കെ. ഷാജൻ, ജെന്നി, ഫാ. തോമസ് ചക്രമാക്കിൽ എന്നിവർ പ്രസംഗിക്കും.മറിമായം ടീമിന്റെ കോമഡി നൈറ്റ് മെഗാഷോയും മനോജ് ജോർജിന്റെ വയലിൻ അവതരണവും ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ ഫാ. ഡേവിസ് ചക്കാലയ്ക്കൽ, ജെയിംസ് മാത്യു എന്നിവർ പങ്കെടുത്തു.