ബോധവത്കരണ ശില്പശാല

Saturday 07 June 2025 12:00 AM IST
ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ശില്പശാല മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്യുന്നു

പാവറട്ടി : നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്റെ ഭാഗമായി ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവാന്മാരാക്കുന്നതിന് ഊർജ്ജ സംരക്ഷണ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദിൽന ധനേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്‌സൺ രജനി അദ്ധ്യക്ഷത വഹിച്ചു. ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും ആവശ്യകതയും വീടുകളിലും ജോലി സ്ഥലത്തും ഊർജ്ജം സംരക്ഷിക്കുന്നതിനുള്ള എളുപ്പ മാർഗ്ഗങ്ങൾ, നവീന ഊർജ്ജ മാർഗങ്ങളും അതിന്റെ ഗുണങ്ങളും സാധ്യതകളും സംബന്ധിച്ച് ക്ലാസുകൾ എന്നിവ നടന്നു. മിനി, വിശ്വശാന്തി ഫൗണ്ടേഷൻ കോഡിനേറ്റർ അഞ്ജന, എനർജി മാനേജ്‌മെന്റ് സെന്റർ റിസോഴ്‌സ് പേഴ്‌സൺ സുജയ് ശിവശങ്കരൻ,പി.കെ.പൃഥ്വിപാലൻ, ഹരിത കർമ്മ സേന കോഡിനേറ്റർ രേഷ്മ എന്നിവർ സംസാരിച്ചു.