കലാമണ്ഡലം മോഹന കൃഷ്ണൻ ആദരം

Saturday 07 June 2025 12:00 AM IST

ചെറുതുരുത്തി: കേരള കലാമണ്ഡലം തുള്ളൽ വിഭാഗം മേധാവിയായിരുന്ന കലാമണ്ഡലം മോഹന കൃഷ്ണൻ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി 'ധന്യ മോഹനൻ' എന്ന പേരിൽ ഇന്ന് ആദരവ് സംഘടിപ്പിക്കും. കലാമണ്ഡലം കൂത്തമ്പലത്തിൽ നടക്കുന്ന പരിപാടി കലാമണ്ഡലം വൈസ് ചാൻസിലർ ഡോ:ബി.ആനന്ദകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.പ്രമുഖ വ്യക്തികളായ കലാമണ്ഡലം ഗോപി, കലാമണ്ഡലം ശിവൻ നമ്പൂതിരി, പെരുവനം കുട്ടൻ മാരാർ, രാമേന്ദ്ര പുലർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ വി.കെ.വിജയൻ, ജയരാജ് വാര്യർ, ഹരീഷ് ശിവ രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി കൺവീനർ കലാമണ്ഡലം സുരേഷ് കാളിയത്ത്, വൈസ് ചെയർമാൻ കലാമണ്ഡലം മഹേന്ദ്രൻ, തുള്ളൽ ആചാര്യൻ കലാമണ്ഡലം പ്രഭാകരൻ,പുന്നശ്ശേരി പ്രഭാകരൻ, കലാമണ്ഡലം നിഖിൽ മലയാലപ്പുഴ എന്നിവർ പറഞ്ഞു