സെമിനാർ എട്ടിന് നടക്കും

Saturday 07 June 2025 12:00 AM IST

തൃശൂർ: കേരള ഹിസ്റ്റോറിക്കൽ റിസർച്ച് സൊസൈറ്റി നടത്തിവരുന്ന 'ഭരണഘടന സാക്ഷരത' യുടെ ഭാഗമായി 'പുരാവസ്തു സംരക്ഷണം: പൗരാവകാശങ്ങളും കടമകളും' എന്ന വിഷയത്തിൽ ദേശീയ സെമിനാർ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളിൽ 8 ന് വൈകിട്ട് 4 ന് നടക്കും. സെമിനാറിൽ കേരള സംസ്ഥാന പുരാവസ്തു മുൻ ഡയറക്ടറും മുൻ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റുമായ ടി. സത്യമൂർത്തി മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. കെ.ടി. കൃഷ്ണദാസ് പ്രഭാഷണം നടത്തും. കേരള മീഡിയ അക്കാഡമി മുൻ ഡയറക്ടർ കെ. രാജഗോപാൽ മോഡറേറ്ററാകും. പ്രൊഫ. കാതറിൻ ജമ്മ അദ്ധ്യക്ഷത വഹിക്കുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ജോൺ കീത്ര അറിയിച്ചു.