ഫലവൃക്ഷ തൈകൾ നൽകി ആദരിച്ചു
Saturday 07 June 2025 12:00 AM IST
തൃശൂർ: കുരിയച്ചിറയിലെ സഫയർ ഗാർഡൻസിലെ പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആയുർ ജാക്കിൽ നിന്നും ശേഖരിച്ച ഫലവൃക്ഷത്തൈകൾ വിതരണം തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കുന്നതു പോലെ കൊച്ചുമക്കളേയും ലഹരിയിലേക്കു നീങ്ങാതെ നോക്കാനുള്ള ഉത്തരവാദിത്വം അമ്മമാർ ഏറ്റെടുക്കണമെന്ന് എം.എൽ. റോസി പറഞ്ഞു. പ്രകൃതിയെ സ്‌നേഹിക്കലും ചെടികൾ വളരുന്നതും കുട്ടികളുടെ ലഹരിയായി മാറണമെന്ന് കൗൺസിലർ ഇ.വി. സുനിൽരാജ് പറഞ്ഞു. പരിസ്ഥിതി സ്‌നേഹി കൂടിയായ കെ.എ.ഷാജുവിനെ ആദരിച്ചു. സഫയർ ഗാഡൻസ് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ഒ.നൈനാൻ സ്വാഗതവും ട്രഷറർ ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു.