ജൂൺ 10 വരെ പരാതി നൽകാം

Saturday 07 June 2025 1:24 AM IST

ആലപ്പുഴ: സംസ്ഥാനത്തെ 152 ബ്ളോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ച് കൊണ്ടുള്ള കരട് വിജ്ഞാപനത്തിൽ ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള അവസാനതീയതി ജൂൺ 10 ലേക്ക് നീട്ടി. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേർഡ് തപാലിലോ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.

ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം - 695033 ഫോൺ: 0471-2335030.