റിസ്ക് ഫണ്ട് പ്രീമിയം അടക്കാം
Saturday 07 June 2025 1:24 AM IST
മാവേലിക്കര : കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ പുതുക്കിയ നിയമാവലി പ്രകാരം സഹകരണ ബാങ്കിൽ നിന്നുള്ള വായ്പകൾക്ക് പരമാവധി ധനസഹായം അനുവദിക്കും. മാവേലിക്കര പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കിൽ നിന്നും വായ്പയെടുത്ത അംഗങ്ങൾക്ക് നേരത്തെ അടച്ച പ്രീമിയം തുകയിൽ നിന്ന് വർദ്ധിപ്പിച്ച നിരക്കിലുള്ള വിഹിതം അടക്കാവുന്നതാണ്. നേരത്തെ 2 ലക്ഷം മരണാനന്തര ആനുകൂല്യത്തിന് പ്രീമിയം അടച്ചവർക്ക് വർദ്ധിപ്പിച്ച മൂന്നു ലക്ഷത്തിന്റെ ആനുകൂല്യം ലഭിക്കണമെങ്കിൽ പുതിയ നിരത്തിലുള്ള പ്രീമിയം അടയ്ക്കണം. ഇതുവരെ റിസ്ക് ഫണ്ട് പദ്ധതിയിൽ ചേരാത്തവർക്കും പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം. പദ്ധതി കാലാവധി 2025 സെപ്റ്റംബർ 19ന് അവസാനിക്കും.