നഗരസഭയിൽ പരിസ്ഥിതി ദിനാചരണം

Saturday 07 June 2025 1:24 AM IST

ആലപ്പുഴ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നഗരസഭയുടെ ആഭിമുഖ്യത്തിൽ ശതാബ്ദി മന്ദിര കോമ്പൗണ്ടിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി നഗരസഭ വിവിധ പദ്ധതികൾ തുടർന്നും നടപ്പാക്കുമെന്ന് നഗരസഭാദ്ധ്യക്ഷ അറിയിച്ചു. അമൃത് മിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളെ ഭാഗമാക്കി വൃക്ഷത്തൈകളുടെ പരിപാലനം ഉറപ്പുവരുത്തുന്നതിനും പദ്ധതി രൂപീകരിച്ചിട്ടുണ്ട്. സ്ഥിരം സമിതി അദ്ധ്യക്ഷരായ എം.ആർ.പ്രേം, എ.എസ്.കവിത, എം.ജി.സതിദേവി, കൗൺസിലർമാരായ ഹെലൻ ഫെർണാണ്ടസ്, ബി.നസീർ, സി.അരവിന്ദാക്ഷൻ, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, അമൃത് അർബൻ പ്ലാനർ അജ്ന എന്നിവരും പങ്കെടുത്തു.