യൂത്ത് കോൺഗ്രസ് പ്രതിഷേധം
Saturday 07 June 2025 2:32 AM IST
.ആലപ്പുഴ: ദേശീയപാതയിലെ വ്യാപകമായ അഴിമതി ചൂണ്ടിക്കാണിച്ച കെ.സി വേണുഗോപാൽ എം.പിയെ കാലൻ എന്ന് വിളിച്ചു അപമാനിച്ച മന്ത്രി മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കോലം കത്തിച്ചു പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. പ്രതിഷേധ പ്രകടനം ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.പി.മുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു . കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി മാഹിൻ മുപ്പതിൽച്ചിറ, സംസ്ഥാന സെക്രട്ടറി അൻസിൽ ജലീൽ, കെ നൂറുദ്ദീൻ കോയ, നജീഫ് അരിശ്ശേരീൽ,വി.വിനോദ് കുമാർ, തൻസിൽ നൗഷാദ്, ആദിത്യൻ സാനു, എസ്.ഷഫീഖ്,അർജുൻ ഗോപകുമാർ,സൈനുലാബ്ദ്ദീൻ,നിതിൻ രാജേന്ദ്രൻ,മണികണ്ഠൻ.വി.പിള്ളൈ, ശ്രീഹരി, നിഷാദ് എന്നിവർ നേതൃത്വം നൽകി