പരിസ്ഥിതി ദിനാഘോഷം
Saturday 07 June 2025 1:34 AM IST
ആലപ്പുഴ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭരണിക്കാവ് ഗവ. യു.പി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആഗോള പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സ്കൂൾ വളപ്പ് പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി. കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഭരണിക്കാവ് യൂണിറ്റ് പ്രസിഡന്റ് വി.ശിവൻകുട്ടി,യൂണിറ്റ് സെക്രട്ടറി രാജേന്ദ്രൻ കെ.ബി, ട്രഷറർ ശ്രീ ശശിധരൻ പിള്ള, വാർഡ് മെമ്പർ അംബിക, പി.ടി.എ പ്രസിഡന്റ് സിറോസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.