യുവതിയുടെ 4 പവൻ മാല കവർന്നു
Saturday 07 June 2025 3:04 AM IST
കഴക്കൂട്ടം: പാട്ടത്തിൻകരയിൽ യുവതിയുടെ നാല് പവന്റെ മാല ബൈക്കിലെത്തിയ സംഘം കവർന്നു. പാട്ടത്തിൻകര സ്വദേശിനി ശരണ്യയുടെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നത്.കടയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പാട്ടത്തിൻകരയിൽ നിന്നും പള്ളിക്കൽ നാഗരുകാവ് പോകുന്ന റോഡിൽ വച്ചായിരുന്നു സംഭവം. മാല പിടിച്ചു പറിച്ചതിനെത്തുടർന്ന് കഴുത്തിൽ ചെറിയ മുറിവേറ്റ ശരണ്യ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി മംഗലപുരം പൊലീസ് പറഞ്ഞു.