മദ്ധ്യസ്ഥത സാദ്ധ്യമല്ലെന്ന്  യു.എസിനെ ധരിപ്പിച്ചു: തരൂർ

Saturday 07 June 2025 12:16 AM IST

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കങ്ങളിൽ യു.എസ് മദ്ധ്യസ്ഥത സാദ്ധ്യമല്ലെന്ന് സർവകക്ഷി സംഘം ബോധ്യപ്പെടുത്തിയതായി വൈസ് പ്രസിഡന്റ് ജെഡി വാൻസുമായുള്ള കൂടിക്കാഴ്‌ചയ്ക്കുശേഷം ശശി തരൂർ പറഞ്ഞു,

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനെത്തിയ സംഘം

ഇന്ത്യൻ നിലപാട് യുഎസ് വൈസ് പ്രസിഡന്റിനോട് വളരെ വ്യക്തമായി പറഞ്ഞു. കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. രണ്ടു കക്ഷികൾ തമ്മിൽ തുല്യത പുലർത്തുമ്പോഴാണ് മദ്ധ്യസ്ഥത. ഭീകരവാദികളും അതിന് ഇരയായവരും തമ്മിൽ തുല്യതയില്ല. വാൻസിന് കാര്യങ്ങൾ പൂർണ്ണമായി മനസ്സിലായി.

അതേസമയം, ഇന്ത്യൻ സംഘത്തിന് സമാന്തരമായി യു.എസിലെത്തിയ പാകിസ്ഥാൻ പ്രതിനിധി സംഘത്തിന്റെ അവകാശവാദങ്ങൾ തരൂർ തള്ളി. അമേരിക്കൻ പിന്തുണ ലഭിച്ചെന്ന പാക് പ്രതിനിധികളുടെ വാദത്തിന് തെളിവില്ല. അവർ കൂടിക്കാഴ്‌ച നടത്തിയ യു.എസ് നേതാക്കൾ ആരും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.