സ്‌കൂൾ ബസ് സമർപ്പണം
Saturday 07 June 2025 3:25 AM IST
തിരുവനന്തപുരം: ആന്റണി രാജു എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നു പാൽക്കുളങ്ങര ഗവ. യു.പി.എസിന് അനുവദിച്ച സ്‌കൂൾ ബസിന്റെ സമർപ്പണവും ഫ്ളാഗ് ഓഫും ആന്റണി രാജു എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വാർഡ് കൗൺസിലർ പി. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് റഹീന ബീവി.എം.എസ്, തിരുവനന്തപുരം നോർത്ത് എ.ഇ.ഒ ലീന ദേവി, മുൻ ഹെഡ്മിസ്ട്രസ് സുജ.എസ്,പി.ടി.എ പ്രസിഡന്റ് അനന്തപുരി ഉണ്ണികൃഷ്ണൻ,എം പി.ടി.എ പ്രസിഡന്റ് ജ്യോതി ലക്ഷ്മി,ഇ.ആർ.എ പ്രസിഡന്റ് കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി ജെ. രവിചന്ദ്രൻ എന്നിവർ പങ്കെടുത്തു.