റെയിൽവേ ഡിവിഷൻ ആസ്ഥാനത്ത്
Saturday 07 June 2025 2:26 AM IST
തിരുവനന്തപുരം: റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ ആസ്ഥാനത്ത് നടന്ന പരിസ്ഥിതിദിനാചരണം ഡി.ആർ.എം.ഡോ.മനീഷ് തപ്ള്യാൻ ഉദ്ഘാടനം ചെയ്തു.അഡിഷണൽ ഡി.ആർ.എം.വിജി എം.ആർ.പങ്കെടുത്തു. തുടർന്ന് സഫായ് കർമ്മചാരി, സെന്റ് ജോൺസ് ആംബുലൻസ് ബ്രിഗേഡ്,പട്ടം ഗവ.ഗേൾസ് സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവർ പങ്കെടുത്ത പരിസ്ഥിതി റാലി നടന്നു. തുടർന്ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ വെമ്പായത്തെ ന്യൂ ഇന്ത്യ ഇംഗ്ളീഷ് മീഡിയം സ്കൂൾ,പേയാടിലെ വൃന്ദാവൻ സ്കൂൾ എന്നിവിടങ്ങളിലെ കൊച്ചുകുട്ടികളുടെ നേതൃത്വത്തിൽ പ്ളാസ്റ്റിക് വിരുദ്ധ ബോധവത്കകരണ പരിപാടി, യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളുടെ ഡാൻസ് എന്നിവ നടന്നു.