മിയാവാക്കി വനം നിർമ്മിച്ചു
Saturday 07 June 2025 2:27 AM IST
തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ മിയാവാക്കി വനം നിർമ്മിച്ചു.വഴുതക്കാട് വിമൻസ് കോളേജിൽ നടന്ന മിയാവാക്കി നിർമ്മാണത്തിന്റെയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.സൗത്ത് ജില്ലാ പ്രസിഡന്റ് ജി.ഉല്ലാസ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശിധരൻ,യൂണിയൻ സംസ്ഥാന സെക്രട്ടറി പി.സുരേഷ്,വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ, മാത്യു.എം.അലക്സ്,എം.ജെ.ഷീജ, ഡോ.ഉമജ്യോതി,പി.ടി.എ വൈസ് പ്രസിഡന്റ് കെ.എൻ.അശോക് കുമാർ,കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി അമൃതശ്രീ, ഡോ.അനിൽകുമാർ,ജില്ലാ സെക്രട്ടറി ഷിനുറോബർട്ട്,ട്രഷറർ കെ.ആർ.സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.