വിമൻ ഫോർ ട്രീ ഹരിത നഗരം ക്യാമ്പെയിൻ

Saturday 07 June 2025 2:29 AM IST

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വിമൻ ഫോർ ട്രീ-ഹരിത നഗരം ക്യാമ്പെയിന്റെ ഭാഗമായി മുപ്പതിലേറെ നഗരസഭകളിൽ വൃക്ഷത്തൈകൾ നട്ടു.മേയർ ആര്യാ രാജേന്ദ്രൻ വൃക്ഷത്തൈ നട്ടു. ഓഗസ്റ്റ് വരെ നീളുന്ന ക്യാമ്പെയിനിൽ നഗരസഭാ പ്രദേശങ്ങളിലെ സാദ്ധ്യമായ ഇടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനാണ് പദ്ധതി.സ്ത്രീകളിലൂടെ നഗരഹരിതവത്കരണവും ശുചിത്വവുമാണ് ക്യാമ്പെയിന്റെ ലക്ഷ്യം.