നീറ്റ് പി.ജി: ഓഗസ്റ്റ് 3ന്
Saturday 07 June 2025 12:36 AM IST
ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പി.ജി ഓഗസ്റ്റ് മൂന്നിന് നടത്താൻ സുപ്രീംകോടതി അനുമതി. പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ ആവശ്യം അംഗീകരിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30വരെ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങളും അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കേണ്ടതിനാൽ ഓഗസ്റ്റ് മൂന്നിന് പരീക്ഷ നടത്താൻ തയ്യാറാണെന്ന് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് കോടതിയെ അറിയിച്ചു.