'സർക്കാരിന് അയിത്തം'

Saturday 07 June 2025 12:37 AM IST

തൃശൂർ: സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പട്ടികജാതിക്കാരനായ മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെയും ചിത്രം വെക്കുന്നതിൽ പിണറായി സർക്കാരിന് അയിത്തമായിരുന്നെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജമോൻ വട്ടേക്കാട്. രാംനാഥ് കോവിന്ദിന്റെ ഫോട്ടോ വെക്കണമെന്നാവശ്യപ്പെട്ട് പട്ടികജാതി മോർച്ച മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നൽകിയിരുന്നു. പുതിയ രാഷ്ട്രപതിയായി ദ്രൗപതി മുർമ്മു വന്നപ്പോഴും നിവേദനം നൽകിയിരുന്നു. എന്നാൽ ചിത്രം വെക്കണമെന്ന് നിർബന്ധം ഇല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ചത്. പട്ടികജാതിക്കാരനും ആദിവാസിയുമായ രാഷ്ട്രപതിമാരോട് പിണറായിയുടെ ഇടതുപക്ഷ സർക്കാരിന് അയിത്തമാണ് കാണിക്കുന്നതെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.