കോൺഗ്രസ് പരാതി നൽകി

Saturday 07 June 2025 12:40 AM IST

തൃശൂർ: കോർപറേഷൻ കെട്ടിടത്തിനു മുകളിൽ നിന്നും ഇരുമ്പ് മേൽക്കൂര എ.ഒ റോഡിൽ വീണതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യവകാശ കമ്മിഷൻ മുമ്പാകെ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലനും ഉപനേതാവ് ഇ.വി. സുനിൽരാജും പരാതി നൽകി. 2025 ഏപ്രിൽ 22ന് ഉണ്ടായ കാറ്റിലും, മഴയിലും കോർപറേഷന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂര ഇളകി നിൽക്കുന്ന അപകടാവസ്ഥയിലായിരുന്നു. മേൽക്കൂരയ്ക്ക് ഇളക്കമുണ്ടെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം. 15 ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടികളും തൃശൂർ കോർപറേഷൻ സ്വീകരിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ സി.പി.എം സംഘടനാ അനുഭാവിയായത് കൊണ്ടാണിതെന്നും രാജൻ.ജെ.പല്ലൻ കുറ്റപ്പെടുത്തി.