ബംഗ്ലാദേശിൽ തിരഞ്ഞെടുപ്പ് അടുത്ത വർഷം

Saturday 07 June 2025 6:39 AM IST

ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷം ഏപ്രിലിൽ നടത്തുമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ഇലക്ഷൻ കമ്മിഷൻ പുറത്തുവിടുമെന്നും യൂനുസ് അറിയിച്ചു. തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് സൈന്യവും രാഷ്ട്രീയ പാർട്ടികളും സമ്മർദ്ദം ശക്തമാക്കിയതോടെയാണ് യൂനുസിന്റെ പ്രഖ്യാപനം. അതേ സമയം,​ ഡിസംബറിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് സൈന്യം സർക്കാരിന് നേരത്തെ നൽകിയ അന്ത്യശാസനം.