നോട്ട് ബുക്കുകൾ വിതരണം ചെയ്തു

Monday 09 June 2025 12:10 AM IST

കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നോട്ട് ബുക്കുകൾ വിതരണം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം ഉദ്ഘാടനം നിർവഹിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് കോ-ഓർഡിനേറ്റർ മേരി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് പ്രവർത്തന ഗ്രാമങ്ങളിൽ നിന്നായി തിരഞ്ഞെടുത്ത നൂറോളം കുട്ടികൾക്കാണ് ബുക്കുകൾ ലഭിച്ചത്.