സംസ്ഥാന വാർഷിക   കൗൺസിൽ 14 ന്

Monday 09 June 2025 12:11 AM IST

കോട്ടയം : ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് അസോസിയേഷൻ സംസ്ഥാന വാർഷിക കൗൺസിൽ സമ്മേളനം 14 ന് രാവിലെ 10 ന് മണർകാട് ഗ്രാമപഞ്ചായത്ത് ഓഡിറ്ററിയത്തിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ലതാംഗൻ മരുത്തടി, ടി.വി.എൻ ശർമ്മ, കെ.കെ വാസുദേവ മേനോൻ, സി.എസ് അശോക് കുമാർ, പ്രൊഫ.പി.കെ ബാലകൃഷ്ണ കുറുപ്പ്, മാത്യു ജോൺ, കെ.കേശവൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.