ഹരിത കർമ്മസേന ആറാം വാർഷികം
Monday 09 June 2025 12:11 AM IST
എലിക്കുളം : ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പറഞ്ഞു. ഹരിത കർമ്മസേനയുടെ ആറാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജിമ്മിച്ചൻ ഈറ്റത്തോട് അദ്ധ്യക്ഷത വഹിച്ചു. ഷേർളി അന്ത്യാങ്കുളം,അഖിൽ അപ്പുക്കുട്ടൻ, സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ആശ റോയ്, സെൽവി വിൽസൺ, ദീപ ശ്രീജേഷ്, സിനിമോൾ കാക്കശ്ശേരിൽ, നിർമ്മല ചന്ദ്രൻ , ജെയിംസ് ജീരകത്ത് , യമുന പ്രസാദ്, വി.പി.ശശി, മാർട്ടിൻ ജോർജ് , സിന്ധു മോൾ കെ.കെ, പി.എസ്. ഷെഹ്ന എന്നിവർ സംസാരിച്ചു.