പരിസ്ഥിതി ദിനാചരണം
Monday 09 June 2025 12:12 AM IST
പൊൻകുന്നം : ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കല്പകം 2025 എന്ന പേരിൽ പരിസ്ഥിതി ദിനാചരണം നടത്തി. വൃക്ഷത്തൈ നട്ട് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജി. ജനീവ് അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്തങ്ങളായ ആന്റണി മാർട്ടിൻ,ശ്രീലത സന്തോഷ് ,സ്‌കൂൾ പ്രിൻസിപ്പൾ എം.എച്ച്. നിയാസ്,വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ ആശാ രാജു ,ഹെഡ്മിസ്ട്രസ് എം. സി. രജനി, അൻസുദ്ദീൻ അഹമ്മദ്, പി.എച്ച്. സലാഹുദ്ദീൻ, എ. പി.ബിജു തുടങ്ങിയവർ സംസാരിച്ചു.