കെ.ജി.ഒ.എ ജില്ലാ കൗൺസിൽ യോഗം

Monday 09 June 2025 12:12 AM IST

കോട്ടയം: ജൂലൈ ഒൻപതിന് നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ കൗൺസിൽ തീരുമാനിച്ചു. തിരുനക്കര കോട്ടയം അർബൻ സഹകരണ ബാങ്ക് ഹാളിൽ നടന്ന കൗൺസിൽ യോഗം സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റ്റി.എസ് ജിമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഷെരീഫ്, ഷാജി മോൻ ജോർജ്ജ്, ഡോ. ഷേർളി ദിവന്നി, എൻ.എസ് ഷൈൻ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ. ഷേർളി, ജില്ലാ വനിതാ കമ്മിറ്റി കൺവീനർ ഡോ. സീനിയ അനുരാഗ് എന്നിവർ പങ്കെടുത്തു.